Nattuvartha

ശ്രീകണ്ഠാപുരത്ത് എ.ടി.എം കൗണ്ടറും പൂന്തോട്ടവുമുള്ള ആധുനിക ശൗചാലയം വരുന്നു

ശ്രീകണ്ഠാപുരം: നഗരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ ശൗചാലയത്തിന്റെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഫണ്ടനുവദിച്ചു. ടൂറിസം വകുപ്പിന്റെ ‘ടേക്ക് ആന്‍ഡ് ബ്രേക്ക്’ പദ്ധതിയിലുള്‍പ്പെടുത്തി 46 ലക്ഷം രൂപയാണ് അനുവദിച്ചത്.

എ.ടി.എം കൗണ്ടര്‍, പൂന്തോട്ടം, ചായക്കട എന്നിവ ഇതിനനുബന്ധമായുണ്ടാകും. അതേസമയം പണം പാസാക്കിയെങ്കിലും ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ സ്ഥലം നഗരസഭയ്ക്ക് ഇനിയും ലഭ്യമായിട്ടില്ല. കെട്ടിടം നിര്‍മ്മിക്കാന്‍ 8 സെന്റ് സ്ഥലമാണാവശ്യം. ഇതിനായി ശ്രീകണ്ഠാപുരം നഗരത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള ഒരേക്കര്‍ ഭൂമിയില്‍ നിന്നും സ്ഥലം വാങ്ങാനാണ് നീക്കം. ഈ സ്ഥലം വിട്ടുകിട്ടുന്നതിന് പി.ഡബ്ലിയു.ഡി ചീഫ് എഞ്ചിനീയര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

അപേക്ഷ നിലവില്‍ ചീഫ് സെക്രട്ടറിക്ക് മുമ്പില്‍ അനുമതി പ്രതീക്ഷിച്ച് കിടപ്പാണ്. പ്രതിബന്ധങ്ങള്‍ മറികടന്ന് പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അത്യാധുനിക സൗകര്യങ്ങളുള്ള മൂന്നാമത്തെ ശൗചാലയം ശ്രീകണ്ഠാപുരത്തിന് സ്വന്തമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button