Kerala

സ്റ്റുഡിയോ കത്തിച്ച സംഭവം: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ യുവാവിന്റെ സ്റ്റുഡിയോ കത്തിച്ച സംഭവത്തില്‍ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. അന്വേഷണത്തില്‍ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്.

മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരെയാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്. സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി സ്ഥലത്ത് നിന്നും മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന് ശേഷം ഒന്നും അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ സെക്യൂരിറ്റി ജീവനക്കാരന്‍ ദൃശ്യം പുറത്തായതോടെ ചില വിവരങ്ങള്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ഭയം കൊണ്ടാണ് ആദ്യം ഒന്നും പറയാതിരുന്നതെന്ന് ഇയാള്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഡിസംബര്‍ 12നാണ് തളിപ്പറമ്പിലെ റഫീഖിന്റെ ഉടമസ്ഥതയിലുള്ള സ്റ്റൂഡിയോ അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്.

shortlink

Post Your Comments


Back to top button