India

പത്താന്‍ക്കോട്ട് ഭീകരാക്രമണം: പാക്കിസ്ഥാന്‍ അന്വേഷണം തുടങ്ങി

ഡല്‍ഹി: പത്താന്‍ക്കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് പാക്കിസ്ഥാന്‍ അന്വേഷണം തുടങ്ങി. പാകിസ്ഥാന്റെ  രഹസ്യാന്വേഷണ വിഭാഗമാണ്  അന്വേഷണം നടത്തുന്നത്. ഇന്ത്യപാകിസ്താന്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍  അന്വേഷണത്തിനുത്തരവിട്ടത്.

പത്താന്‍കോട്ട് ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രര്‍ത്തിക്കുന്ന ജയ്ഷ് ഇ മുഹമ്മദ് എന്ന ഭീകര സംഘടനയാണെന്നാണ് ഇന്ത്യയുടെ നിഗമനം. ആദ്യം അന്വേഷണത്തിന് വൈമനസ്യം കാണിച്ച പാക്കിസ്ഥാന്‍ ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിനും വഴങ്ങിയാണ് അന്വേഷണത്തിന് തയ്യാറായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button