
ന്യൂയോർക്ക് : അമേരിക്കയിൽ പാമ്പുകടിയേറ്റിട്ടും ആരോഗ്യവാനായി തുടരുന്ന ഒരു അത്ഭുത മനുഷ്യൻ വാർത്തകളിൽ ഇടം പിടിക്കുകയാണ്. ടിം ഫ്രൈഡ് എന്ന വ്യക്തിയെ നൂറുകണക്കിന് തവണ പാമ്പുകൾ കടിച്ചിട്ടുണ്ട്. മിക്കപ്പോഴും അയാൾ ഇത് മനഃപൂർവ്വം ചെയ്തിട്ടുള്ളതുമാണ്. എന്നാൽ അദ്ദേഹത്തിന് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിൻ പാമ്പുകടിയേറ്റതിന് മെച്ചപ്പെട്ട ചികിത്സ കണ്ടെത്താൻ ശാസ്ത്രജ്ഞർ ഇപ്പോൾ ഇയാളുടെ രക്തം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
കുട്ടിക്കാലം മുതൽ തന്നെ ഫ്രൈഡിന് പാമ്പുകളോടും വിഷജീവികളോടും ഒരു ആകർഷണം ഉണ്ടായിരുന്നു. വിസ്കോൺസിനിലെ തന്റെ വീട്ടിൽ അദ്ദേഹം ഡസൻ കണക്കിന് പാമ്പുകളെ വളർത്തുകയും തേളുകളിൽ നിന്നും ചിലന്തികളിൽ നിന്നും വിഷം വേർതിരിച്ചെടുക്കുകയും ചെയ്തു. പാമ്പുകടി ഏൽക്കാതിരിക്കാൻ വേണ്ടിയും കൗതുകം കൊണ്ടും അയാൾ ചെറിയ അളവിൽ പാമ്പിന്റെ വിഷം സ്വയം കഴിക്കാൻ തുടങ്ങി. ക്രമേണ അളവ് വർദ്ധിപ്പിച്ചുകൊണ്ട് വിഷം സഹിക്കാനുള്ള ശക്തി അയാൾക്ക് ലഭിച്ചു. തുടർന്ന് പാമ്പുകളുടെ കടിയേറ്റും തുടങ്ങി.
“ആദ്യം എനിക്ക് വളരെ പേടിയായിരുന്നു, പക്ഷേ ഞാൻ അത് കൂടുതൽ ചെയ്യുമ്പോൾ അത് എളുപ്പമായി. -” ഫ്രീഡ് പറയുന്നു,
പക്ഷേ ഒരു ഡോക്ടറും ഇത് ശരിയാണെന്ന് പറയുന്നില്ല. ഫ്രൈഡ് 18 വർഷമായി പാമ്പ് വിഷം കഴിക്കുന്നു, ബ്ലാക്ക് മാമ്പ, തായ്പാൻ, വാട്ടർ കോബ്ര എന്നിവയുടെ കടിയേറ്റ് അയാളുടെ കൈകൾ വീർത്തിരിക്കുന്നത് ഇയാളുടെ ചില യൂട്യൂബ് വീഡിയോയിൽ കാണിക്കുന്നുണ്ട്. ഈ അടുത്തിടെ തന്റെ രക്തം പരിശോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രൈഡ് ശാസ്ത്രജ്ഞർക്ക് ഒരു ഇമെയിൽ അയച്ചു.
തുടർന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച സെൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ശാസ്ത്രജ്ഞനായ ക്വാങ്ങും സംഘവും ഫ്രൈഡിന്റെ രക്തത്തിൽ നിരവധി പാമ്പുകളുടെ വിഷത്തെ നിർവീര്യമാക്കുന്ന രണ്ട് ആന്റിബോഡികൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരുകയാണ് ശാസ്ത്രജ്ഞർ. അതേ സമയം ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വർഷവും 110,000 പേർ പാമ്പുകടിയേറ്റു മരിക്കുന്നുവെന്നാണ്.
Post Your Comments