International

ഭീകരര്‍ക്കുള്ള നിര്‍ദ്ദേശമടങ്ങിയ ഐഎസിന്റെ കൈപുസ്തകം പുറത്ത്

ലണ്ടന്‍: ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഐഎസിന്റെ കൈപുസ്തകം പുറത്ത്. ഭീകരരോടു രൂപം മാറ്റാനാണ് പ്രധാനമായും ഐഎസിന്റെ നിര്‍ദ്ദേശം. 58 പേജുള്ള കൈപ്പുസ്തകത്തില്‍ താടി വടിക്കാനും ആഫ്റ്റര്‍ഷേവ് ഉപയോഗിക്കാനും ക്രിസ്ത്യാനികളേ പോലെ പെരുമാറാനും, ക്വാമി എന്ന വേഷം ധരിക്കുന്നത് മിസ്വാക്ക് ഉപയോഗിക്കുന്നത്, സൂഫിസവുമായി ബന്ധപ്പെട്ട ബുക്ക്‌ലെറ്റ് കൈയില്‍ കൊണ്ടുപോകുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശിക്കുന്നുണ്ട്. ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്നതുപോലെ കുരിശുള്ള മാല ധരിക്കാനും, സുരക്ഷാ സേനയുടെ പിടിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പോലീസിനാണ് കൈപുസ്തകം ലഭിച്ചത്.

മുജാഹിദ്ദീനുകള്‍ക്കുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ എന്ന പേരിലാണ് കൈപ്പുസ്തകം ഇറക്കിയിരിക്കുന്നത്. നൈറ്റ് ക്ലബുകള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണത്തിനു പദ്ധതിയിടണമെന്നാണ് ഭീകരര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button