Gulf

കുവൈത്തില്‍ പുതിയ സൈബര്‍ നിയമം

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ സൈബര്‍ നിയമം നിലവില്‍ വന്നു. പുതിയ നിയമപ്രകാരം വെബ്‌സൈറ്റുകള്‍ വഴി തീവ്രവാദപ്രചരണം നടത്തിയാല്‍ 10 വര്‍ഷം തടവും 20,000 മുതല്‍ 50,000 ദിനാര്‍ വരെ പിഴയും ലഭിക്കും. തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്‌ക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റ് ഉണ്ടാക്കുന്നവര്‍ക്ക് 10 വര്‍ഷം തടവാണ്‌ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.

വിവര സാങ്കേതിക, കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ശൃംഖലയില്‍ അനുവാദം കൂടാതെ കയറുന്നവര്‍ക്ക് ആറു മാസം തടവോ 500 മുതല്‍ 2,000 വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. സൈറ്റുകളില്‍ നുഴഞ്ഞുകയറി ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടത്തുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവും 2000 മുതല്‍ 5000 ദിനാര്‍ വരെപിഴയും അല്ലെങ്കില്‍ ഏതെങ്കിലും ഒന്നോ ലഭിക്കും. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ബ്ലാക്ക് മെയിലിങ്ങിന് മൂന്നുവര്‍ഷം തടവും 3000 മുതല്‍ 10,000 ദിനാര്‍ വരെ പിഴവരെ ശിക്ഷ ലഭിക്കാം.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമം പുതുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പുതിയ നിയമത്തെക്കുറിച്ച് സാധാരണ ജനങ്ങളെ ബോധവത്കരിക്കുന്നതിന് മാധ്യമങ്ങളിലൂടെയടക്കമുള്ള പ്രചരണപരിപാടികളും ആഭ്യന്തരമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button