Gulf

സൗദിയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ നിയമലംഘനം നടത്തിയാല്‍ കടുത്ത പിഴ

റിയാദ : സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ നിയമലംഘനം നടത്തിയാല്‍ കടുത്ത പിഴ. വിസാ കാലാവധി അവസാനിച്ചിട്ടും സ്വദേശങ്ങളിലേക്ക് തിരിച്ചു പോകാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്കും അവര്‍ക്കു വേണ്ടി വിസാ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും 15000 റിയാല്‍ മുതല്‍ 30000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജവാസത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ് യ പറഞ്ഞു.

തടവും,പിഴയും, നാടുകടത്തലും കൂടാതെ വാഹനം കണ്ടു കെട്ടലും ഇത്തരക്കാര്‍ക്ക് ശിക്ഷയായി ലഭിക്കും. ശിക്ഷാ വിധികള്‍ സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ അംഗീകരിച്ചു. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ കാലാവധി തീരുന്നതിന് മുമ്പായി സ്വദേശത്തേക്ക് തിരികെ പോകണം. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുന്നതില്‍ നിന്നും ഒരു രാജ്യത്തു നിന്നുള്ളവരെയും ഒഴിവാക്കില്ല. ആദ്യന്തര സംഘര്‍ഷം നടക്കുന്ന രാജ്യങ്ങളിലേക്കോ അവര്‍ തിരഞ്ഞെടുക്കുന്ന മറ്റു രാജ്യങ്ങളിലേക്കോ തിരിച്ചു പോകുന്നതിന് അനുവാദം നല്‍കുന്നുണ്ടെന്നും അല്‍യഹ്‌യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button