Kerala

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ശിവഗിരി സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ശിവഗിരി സന്ദര്‍ശിക്കുന്നു. രാവിലെ തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റര്‍ മുഖേന 11.20ഓടെയാണ് ഉപരാഷ്ട്രപതി ശിവഗിരിയില്‍ എത്തിയത്.  

വര്‍ക്കലയില്‍ നിന്നും കാര്‍ മാര്‍ഗം ഗുരുദേവ സമാധിയിലെത്തിയ ഉപരാഷ്ട്രപതിയെ ശ്രീനാരായണ ധര്‍മപരിപാലന സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ത, ജനറല്‍ സെക്രട്ടറി സ്വാമി ജിഗംബരാനന്ത, സ്വാമി പരമാനന്ത ഗുരു, സ്വാമി ഗുരു പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മന്ത്രിമാരായ കെ ബാബു, അനൂപ് ജേക്കബ് എന്നിവര്‍ ഹമീദ് അന്‍സാരിക്കൊപ്പം ഉണ്ടായിരുന്നു.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button