Kerala

കേരളാ കോണ്‍ഗ്രസ്സ് നാഷണലിസ്റ്റ് ബിജെപിയില്‍ ലയിക്കും

കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് നാഷണലിസ്റ്റ് ചെയര്‍മാന്‍ അഡ്വ. നോബിള്‍ മാത്യു കേരളാ കോണ്‍ഗ്രസ്സ് നാഷണലിസ്റ്റ് ബിജെപിയില്‍ ലയിക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എച്ച് രാജയാണ് 16ന് പൊന്‍കുന്നം വര്‍ക്കി ഹാളില്‍ ഉച്ചക്ക് 2ന് നടക്കുന്ന ലയന സമ്മേളനം ഉദ്ഘാടനം ചെയ്യന്നത്. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും.

ലയനസമ്മേളനത്തില്‍ സംസാരിയ്ക്കുന്നത് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ വി.മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. നാരായണന്‍ നമ്പൂതിരി, ബി. രാധാകൃഷ്ണമേനോന്‍, ട്രഷറര്‍ എം.ബി. രാജഗോപാല്‍, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ്.

shortlink

Post Your Comments


Back to top button