India

ലൈംഗികാതിക്രമം: വ്യത്യസ്ത സമരവുമായി സ്ത്രീകള്‍

മുംബൈ: പൊതുസ്ഥലങ്ങളില്‍ സ്ത്രീകൾക്ക് നേരെ വർധിച്ച് വരുന്ന ലൈംഗികാതിക്രമങ്ങ‍ള്‍ക്കെതിരെ വ്യത്യസ്ത സമരവുമായി സ്ത്രീകള്‍. പാർക്കുകളിൽ മയങ്ങിയാണ് ലൈംഗികാതിക്രമത്തിനെതിരെ സ്ത്രീക‍ൾ പ്രതിഷേധിച്ചത്.

ബ്ലാങ്ക് നോയിസ് എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പാണ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്. ബ്ലാങ്ക്‌ നോയിസ്‌ 2014ലാണ്‌ ഇത്തരത്തില്‍ ആദ്യമായി ഒരു പ്രതിഷേധം സംഘടിപ്പിച്ചത്‌. ബാംഗ്ലൂര്‍ ക്യൂബണ്‍ പാര്‍ക്കിലായിരുന്നു ഇത്‌. പിന്നീട്‌ ജയ്‌പൂര്‍, പൂനെ, മുംബൈ ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി ‘മീറ്റ്‌ ടു സ്ലീപ്‌’ എന്ന പേരില്‍ 11 തവണ ഇത്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു ബ്ലാങ്ക് നോയിസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പുതപ്പും സ്നാക്സും കൊതുക്‌തിരിയുമൊക്കെയായി പാർക്കുകളിൽ ഒത്തുകൂടാനായിരുന്നു ആഹ്വാനം. ഇതനുസരിച്ചാണ് സ്ത്രീകൾ പാർക്കുകളിൽ ഒത്തുകൂടി മയങ്ങി പ്രതിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button