India

പാക് ഭീകരരെ തടയാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ ലേസര്‍ ഭിത്തി സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ഇന്ത്യ അതിര്‍ത്തിയില്‍ ലേസര്‍ ഭിത്തികള്‍ സ്ഥാപിക്കുന്നു. പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.

പഞ്ചാബിന്റെ വിവിധ അതിര്‍ത്തി പ്രദേശത്തിലാണ് ലേസര്‍ ഭിത്തികള്‍ സ്ഥാപിക്കുന്നത്. ലേസര്‍ ഭിത്തി സംവിധാനം നിലവില്‍ വരുന്നതോടെ നുഴഞ്ഞുകയറ്റം പൂര്‍ണമായും അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവില്‍ മര്‍മ്മ പ്രധാനമായ 40ഓളം അതിര്‍ത്തി പ്രദേശങ്ങളില്‍ അഞ്ചോ ആറോ ഇടങ്ങളില്‍ മാത്രമാണ് ലേസര്‍ ഭിത്തികള്‍ സ്ഥാപിച്ചിട്ടുള്ളത്. പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ ഉജ്ജ് നദീ തീരത്ത് കൂടിയാണ് പഞ്ചാബിലെത്തിയത്. ഈ ഇടങ്ങളില്‍ ലേസര്‍ ഭിത്തി സ്ഥാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button