Gulf

മുഖവും തലയും മറച്ചുള്ള കേരളീയ വസ്ത്രധാരണ രീതിയെക്കുറിച്ച് സൗദി പത്രാധിപര്‍: ബുര്‍ഖ ഒരു സംസ്‌കാരത്തിന്റെ അടയാളം, മതവുമായി ബന്ധമില്ല

റിയാദ്: കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ എന്തിനാണ് മുഖം മറയ്ക്കുന്നതെന്ന് സൗദി പത്രാധിപരായ ഖാലിദ് അല്‍ മ ഈന അഭിപ്രായപ്പെട്ടു. അറേബ്യയിലെ സ്ത്രീകള്‍ മുഖം മറയ്ക്കുന്നതുകൊണ്ട് കേരളത്തിലെ സ്ത്രീകള്‍ അത് അനുകരിച്ച് അറേബ്യന്‍ മുസ്ലീം സ്ത്രീകളാവാന്‍ ശ്രമിക്കേണ്ടതില്ല എന്നും സൗദി ഗസറ്റ് പത്രാധിപര്‍ കൂടിയായ അല്‍ മ ഈന പറഞ്ഞു.  ചില പ്രദേശങ്ങളിലെ സംസ്‌കാരം മാത്രമാണ് ഇത്. ഇതിനു ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ‘മാധ്യമം’ പത്രാധിപ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു. മാധ്യമം ദിനപത്രം ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

1980 വരെ അറബ് ലോകം മതേതരമായിരുന്നെന്നും പിന്നീട് അഫ്ഗാന്‍ യുദ്ധത്തോടെ മൌലവിമാര്‍ മതം ഹൈജാക്ക് ചെയ്യുകയായിരുന്നെന്നും ഇത് കണ്ട് കേരളത്തില്‍ നിന്ന് വന്ന ചിലര്‍ ഇതാണ് മതം എന്ന് തെറ്റിദ്ധരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതം തീര്‍ത്തും വ്യക്തിപരമാണ് അത് ഒരു സംസ്‌കാരമാണ്. ആത്മീയതയാണ് മതത്തിനേക്കാള്‍ പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചത് നിങ്ങള്‍ ഇതു മതക്കാരനെന്നതല്ല എങ്ങനെ പെരുമാറുന്നു എന്നതാണ് പ്രധാനമെന്നാണ്. സൌദിയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button