Gulf

വീടിന് പുറത്ത് തുണികള്‍ ഉണക്കാനിട്ടാല്‍ പിഴ

സൗദി അറേബ്യ: വീടിന് പുറത്ത് തുണികള്‍ ഉണക്കാനിടുന്നവര്‍ക്ക് പിഴ. നഗരഭംഗിയെ ബാധിക്കും വിധം.  ഫ്‌ളാറ്റുകളുടെ ബാല്‍ക്കണിയിലും മറ്റും വസ്ത്രങ്ങള്‍ ഉണക്കാനിടുന്നവര്‍ക്കെതിരെയാണ് നടപടി. നിയമം ലംഘിക്കുന്നവര്‍ക്ക് 100 മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയിലധികം അടയ്‌ക്കേണ്ടിവരും. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന വീട്ടുകാര്‍ക്ക് 100 റിയാലും റസ്റ്ററന്റുകള്‍ക്ക് ആയിരം മുതല്‍ മുവ്വായിരം റിയാല്‍ വരെയും വാഹനങ്ങളില്‍ നിന്നു മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുന്നവര്‍ക്ക് 100 മുതല്‍ 200 റിയാല്‍ വരെയും പിഴ ഈടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button