Gulf

ഫുജൈറ ബീച്ചില്‍ മലയാളി ബിസിനസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ഫുജൈറ: ഫുജൈറ ബീച്ചില്‍ കാണാതായ മലയാളി ബിസിനസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയത് ഫുജൈറയിലെ ദിബ്ബയ്ക്ക് സമീപത്തുനിന്നും ഇയാളെ കാണാതായതിന്റെ പിറ്റേ ദിവസമാണ്. ഇദ്ദേഹത്തിന്റെ കാര്‍ ബീച്ചിന് സമീപത്തെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. മരിച്ച നിലയില്‍ കണ്ടെത്തിയത് യുഎഇയിലെ നാട്ടിക എസ്.എം കോളേജ് അലുംനിയുടെ ചെയര്‍മാനായ അയ്യപ്പനെയാണ്. ഇയാളെ കാണാതായത് ജനുവരി 13 മുതലാണ്. കുടുംബാംഗങ്ങള്‍ ജനുവരി 14ന്‌പോലീസില്‍ പരാതി നല്‍കി. മൃതദേഹം ബീച്ചില്‍ നിന്നും കണ്ടെത്തിയത് അന്നാണ്. മൃതദേഹത്തില്‍ നിന്നും കാറിന്റെ താക്കോലും എമിറേറ്റ്‌സ് ഐഡിയും ലഭിച്ചിട്ടുണ്ട്.

അയ്യപ്പന്‍ ദുബായിലെ ഹോള്‍സെയില്‍ സ്‌റ്റേഷനറി ബിസിനസ് നടത്തി വരുകയായിരുന്നു. അല്‍ ഇസ്തമറാര്‍ ഓഫീസ് മെറ്റീരിയല്‍ ട്രേഡിംഗ് ഫേമിന്റെ ഉടമയാണിദ്ദേഹം. ഇത് അപകടമരണമാണോ ആത്മഹത്യയാണോ എന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറയുന്നത് ഇദ്ദേഹത്തിന് സാമ്പത്തീക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ്. അയ്യപ്പന്‍ കഴിഞ്ഞ 40 വര്‍ഷമായി യുഎഇയിലുണ്ട്. ഇദ്ദേഹം താമസിച്ചിരുന്നത് ദുബായിലെ മുഹൈസിനയിലാണ്. കഴിഞ്ഞ 4 മാസം മുമ്പ് വരെ ഭാര്യയും 2 കുട്ടികളും യുഎഇയിലായിരുന്നുവെങ്കിലും ഇവരിപ്പോള്‍ നാട്ടിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button