Technology

വാട്ട്‌സ്ആപ്പില്‍ ഇനിമുതല്‍ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഇല്ല!

ഉപഭോക്താക്കളില്‍ നിന്നും ഈടാക്കി വരുന്ന വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് വാട്ട്‌സ്ആപ്പ് ഒഴിവാക്കുന്നു. ഈ സേവനം ഒരു വര്‍ഷത്തേക്ക് സൗജന്യമാണെന്ന് വാട്ട്‌സ്ആപ്പില്‍ അക്കൗണ്ട് തുറക്കുന്ന സമയത്ത് നോട്ടിഫിക്കേഷന്‍ ലഭിക്കാറുണ്ട്. ഒരു ഡോളര്‍ നല്‍കണമെന്നും അതിനുശേഷം വാട്ട്‌സ്ആപ്പ് ആവശ്യപ്പെടാറുണ്ട്. വാട്ട്‌സ്ആപ്പ് സ്ഥാപകന്‍ ജാന്‍ കോം ഇനി മുതല്‍ വാട്ട്‌സ്ആപ്പിന് സബ്‌സ്‌ക്രിപ്ഷന്‍ ഫീസുണ്ടാവില്ലെന്ന് പ്രഖ്യാപിയ്ക്കുകയായിരുന്നു. അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത് മ്യുണിച്ചില്‍ നടന്ന ഡിഎല്‍ഡി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമ്പോഴാണ്. സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് വാട്ട്‌സ്ആപ്പിന് ഏര്‍പ്പെടുത്തിയത് എല്ലായിടത്തും വിജയകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിസിനസ് സ്ഥാപനങ്ങള്‍ക്കു വേണ്ടി പ്രത്യേകം അക്കൗണ്ട് തുറക്കാനുള്ള സംവിധാനം പുതിയ നയമനുസരിച്ച് ഏര്‍പ്പെടുത്തും. വാട്ട്‌സ്ആപ്പ് അവരുടെ ബ്ലോഗില്‍ ജാന്‍ കോമിന്റെ പ്രഖ്യാപനത്തിന് അര്‍ത്ഥം ഉടന്‍ വാട്ട്‌സ്ആപ്പില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പ് പരസ്യങ്ങള്‍ ആരംഭിക്കുമെന്ന് അല്ലെന്ന് വ്യക്തമാക്കി. ഇപ്പോള്‍ എസ്എംഎസുകളും മറ്റും ബാങ്ക് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് സമാനമായ രീതിയില്‍ വാട്ട്‌സ്ആപ്പിനെ ഉപയോഗിക്കാന്‍ സാധിക്കുമോ എന്നതിന്റെ പരിശോധനകളും ചര്‍ച്ചകളും നടന്നു വരികയാണ്. സമാനമായ ഫീച്ചറുകള്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറിലും ടെസ്റ്റ് ചെയ്യുന്നുണ്ട്. ഫെയ്‌സ്ബുക്ക് പരിശ്രമിക്കുന്നത് മെസഞ്ചറിലൂടെ യൂബര്‍ റൈഡ് ബുക്ക് ചെയ്യുന്നതിനും ബാങ്ക് ഇടപാടുകള്‍ നടത്തുന്നതിനുമുള്ള സൗകര്യം ഒരുക്കാനാണ്. ഏറെ നാളുകള്‍ക്ക് മുമ്പ് തന്നെ വാട്ട്‌സ്ആപ്പില്‍ പരസ്യങ്ങള്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശം വന്നതാണെങ്കിലും വാട്ട്‌സ്ആപ്പിലൂടെ തന്നെ ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കിയതിന് ശേഷം മാത്രമേ പരസ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button