India

ആന്‍ഡമാനില്‍ ചൈനക്കെതിരെ ഇന്ത്യയുടെ പടയൊരുക്കം: ഇന്ത്യന്‍ സൈന്യം ചാര ഉപഗ്രഹങ്ങളും ഡ്രോണുകളും രംഗത്തിറക്കി

ആന്‍ഡമാന്‍: ചൈനീസ് ആണവ അന്തര്‍വാഹിനികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വട്ടമിട്ട് സഞ്ചരിക്കവേ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാവികസേനയേയും വ്യോമസേനയേയും ഒരേപോലെ വിന്യസിച്ചാണ് ഇന്ത്യയുടെ പടയൊരുക്കം. ഡ്രോണുകളുപയോഗിച്ച് ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സൈന്യം തയ്യാറായിക്കഴിഞ്ഞു.

ഇക്കാര്യം പ്രതിരോധമന്ത്രാലയവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബോയിങ്ങില്‍ നിന്ന് വാങ്ങിയ പോസിഡോണ്‍-8ഐ വിമാനമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയുടെ പ്രതിരോധത്തിന് മുന്നില്‍ നിന്നും കരുത്തേകുന്നത്. ഇത്തരത്തിലുള്ള എട്ടെണ്ണമാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. ശത്രുവിന്റെ അന്തര്‍വാഹിനിവരെ തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണിവ. പോര്‍ട്ട്‌ബ്ലെയറിലെ ഐ.എന്‍.എസ് ഉത്‌ക്രോഷ് നാവിക താവളത്തില്‍ നിന്ന് നാല് പി-8ഐ വിമാനങ്ങള്‍ കൂടി ഇന്ത്യ വാങ്ങുന്നുണ്ട്.

720 കിലോമീറ്റര്‍ ചുറ്റളവിലായി 572 ദ്വീപുകളാണ് ആന്‍ഡമാനിലുള്ളത്. മുന്‍കാലത്ത് തീരെ ശ്രദ്ധിക്കാതെ ഈ മേഖലയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതോടെ സുരക്ഷ ശക്തമാക്കിയത്. നീരീക്ഷണം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം. 15,000ത്തോളം സൈനികരുള്‍പ്പെടുന്ന ഡിവിഷനേയും പുതിയ യുദ്ധവിമാനങ്ങളേയും യുദ്ധക്കപ്പലുകളേയും ഇവിടെ വിന്യസിക്കാന്‍ ഉദ്ദേശമുണ്ട്.

നിലവില്‍ 3000 സൈനികര്‍ മാത്രമുള്ള ഇന്‍ഫന്‍ട്രി വിഭാഗവും 20 ഓളം ചെറിയ യുദ്ധക്കപ്പലുകളും ഏതാനും എംഐ-8 ഹെലികോപ്റ്ററുകളും ഡോണിയര്‍ 228 പട്രോള്‍ വിമാനവും മാത്രമാണ് ഇവിടെയുള്ളത്.

shortlink

Post Your Comments


Back to top button