തിരുവനന്തപുരം: കലോല്‍സവ വേദികളില്‍ അവയവദാനത്തിന്റെ മഹത്വമറിയിച്ച് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരത്തെ പൂവച്ചല്‍ വിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് മാതൃകയാകുന്നത്. അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തെ സൂചിപ്പിച്ച് 56 കുട്ടികളാണ് വോളന്റിയര്‍മാരായി ഇവിടെ എത്തിയിരിക്കുന്നത്.
കലോത്സവത്തിന് എത്തുന്ന അദ്ധ്യാപകരും അതിഥികളും ഉള്‍പ്പെടെയുള്ളവരോട് അവയവദാനത്തിന്റെ മാഹാത്മ്യം ഇവര്‍ പറഞ്ഞ് മനസിലാക്കുന്നു. നിങ്ങള്‍ ഇതുവരെ അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടില്ലേ എന്ന് ചോദിക്കുന്ന ബാനറുമായാണ് കുട്ടികള്‍ കലോത്സവ വേദിയില്‍ സന്‍മനസുള്ളവരെ തേടിയിറങ്ങുന്നത്. . മസ്തിഷ്‌ക മരണം സംഭവിക്കുന്നവരില്‍ നിന്നാണ് അവയവം സ്വീകരിക്കുക എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയ ശേഷമാണ് സമ്മതപത്രം ഒപ്പിട്ടുവാങ്ങുന്നത്. ഒരാളുടെ അവയവ ദാനം മൂലം 8 ജീവനുകള്‍ രക്ഷിക്കാമെന്നും ഇവര്‍ ബാനറില്‍ എഴുതിയിട്ടുണ്ട്.
2016 എന്ന വര്‍ഷത്തെ സൂചിപ്പിച്ച് 2016 പേരെ അവയവദാന സമ്മതപത്രത്തില്‍ ഒപ്പിടുവിക്കുകയാണ് ഇവരുടെ ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയാണ് കുട്ടികളുടെ പ്രവര്‍ത്തനം. രണ്ട് ദിവസം കൊണ്ട് അഞ്ഞൂറോളം പേരെ അവയവദാന സമ്മതപത്രങ്ങളില്‍ ഒപ്പിടുവിച്ചുകഴിഞ്ഞു. സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സഹകരണത്തോടെയാണ് ഈ സംരംഭം.
Post Your Comments