
ഭുവന്വേശ്വര്‍ : ഒഡിഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി (കെ ഐ ഐടി)യുടെ ഹോസ്റ്റല്‍ മുറിയില്‍ നേപ്പാള്‍ വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയുടെ സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മൂന്ന് മാസത്തിനിടെ കെ ഐ ഐടിയില്‍ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്. മൂന്ന് മാസം മുമ്പ് മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി കാമ്പസ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തിരുന്നു. സഹപാഠി തന്നെ ഉപദ്രവിക്കുന്നുവെന്ന് വിദ്യാര്‍ഥി പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടി എടുത്തില്ലെന്ന് നേപ്പാള്‍ പൗരന്മാരായ വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഈ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിഷേധിച്ച നേപ്പാള്‍ പൗരന്മാരായ വിദ്യാര്‍ഥികളെ അധികൃതര്‍ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടതായും വിവരമുണ്ട്. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സ്ഥാപനത്തിനെതിരെ പിതാവും രംഗത്ത് വന്നു. ഒഡിഷ സര്‍ക്കാരിലും പോലീസിലും വിശ്വാസം ഉണ്ടെന്നും സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് പറഞ്ഞു.
Post Your Comments