Latest NewsNewsIndia

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് 500 വിമാനങ്ങൾ വൈകി ; മൂന്ന് റൂട്ടുകൾ മാറ്റി, മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ

പ്രതികൂല കാലാവസ്ഥ കാരണം ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ വിമാന സർവീസുകളെ ബാധിച്ചതായി ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യയും അറിയിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ മോശം കാലാവസ്ഥയെ തുടർന്ന് 500-ലധികം വിമാനങ്ങൾ വൈകി. മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിവന്നു. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ രാവിലെ ജയ്പൂരിലേക്കും ഒരു വിമാനം അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡൽഹിയിൽ പുലർച്ചെ മുതൽ ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും പെയ്തു. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ Flightradar24.com-ൽ നിന്നുള്ള ഡാറ്റ പ്രകാരം, 500-ലധികം വിമാനങ്ങൾ വൈകി. മോശം കാലാവസ്ഥ കാരണം ചില വിമാന സർവീസുകൾ തടസ്സപ്പെട്ടതായി വിമാനത്താവള ഓപ്പറേറ്ററായ ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡിഐഎഎൽ) അറിയിച്ചു.

ഡൽഹിയിൽ ഇന്ന് രാവിലെയുണ്ടായ കനത്ത മഴയും ഇടിമിന്നലും വ്യോമ ഗതാഗത തടസ്സത്തിന് കാരണമായി. ഇതിന്റെ ഫലമായി വിമാന സർവീസുകൾ തടസ്സപ്പെടുകയും വൈകുകയും ചെയ്തതായി ഇൻഡിഗോ ഉച്ചയ്ക്ക് എക്സിൽ ഒരു പോസ്റ്റിൽ പറഞ്ഞു. പ്രതികൂല കാലാവസ്ഥ കാരണം ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ വിമാന സർവീസുകളെ ബാധിച്ചതായി ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യയും അറിയിച്ചു.

അതേ സമയം കനത്ത മഴയെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ ഒരു വീട് തകർന്നുവീണു. ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു. നഗരത്തിൽ വൻതോതിലുള്ള വെള്ളക്കെട്ടിന് കാരണമായി എന്ന് റിപ്പോർട്ട് ഉണ്ട്.

1901 ന് ശേഷം മെയ് മാസത്തിൽ ദേശീയ തലസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന മഴയാണിതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറഞ്ഞതായി വാർത്തയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button