Latest NewsKeralaNews

മസ്‌കത്തിലേയ്ക്ക് പുറപ്പെടാന്‍ നിന്ന വിമാനത്തിനുള്ളില്‍ പുക: യാത്രക്കാരെ ഒഴിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു രാവിലെ എട്ടു മണിക്ക് മസ്‌കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്നു യാത്രക്കാരെ പുറത്തിറക്കി.

Read Also: താന്‍ മതസ്പര്‍ധ ഉണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല, ജനങ്ങള്‍ പ്രതികരിച്ചതിന് പിന്നില്‍ താനല്ല: മനാഫ്

പുറപ്പെടാന്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് വിമാനത്തില്‍ പുകയും ദുര്‍ഗന്ധവും അനുഭവപ്പെട്ടത്. യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വിമാനം റണ്‍വേയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

142 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തം അല്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പരിശോധന നടക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരെ സുരക്ഷിതരായി ടെര്‍മിനലിലേക്കു മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button