Gulf

ഇറാന്‍ ലോകത്തിന് ഭീഷണി- തെളിവുകള്‍ നിരത്തി സൗദി അറേബ്യ

റിയാദ്: ഇറാന്‍ ലോകത്തിന് തന്നെ ഭീഷണിയാണെന്ന് സൗദി അറേബ്യ. വെറുതെ ആരോപണം ഉന്നയിക്കുകയല്ല ശക്തമായ തെളിവുകളും സൗദി അറേബ്യ നിരത്തുന്നുണ്ട്. ലോകത്ത് പല സ്ഥലങ്ങളിലും നടക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാന്റെ ശക്തമായ പിന്തുണയുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇറാന്‍ നടത്തിയ ഇടപെടലുകളുടെ തെളിവുകളും മന്ത്രാലയം പുറത്തുവിട്ടു.

15 ഓളം രാജ്യങ്ങളില്‍ ഇറാന്‍ പിന്തുണയോട് ഭീകരവാദികള്‍ അക്രമം അഴിച്ചുവിട്ടിട്ടുണ്ട്. ഇറാന്‍ ആത്മീയ നേതാവ് ഖുമൈനിയുടെ ഒസ്യത്തും ഇറാന്‍ ഭരണഘടനയുടെ ആമുഖവും മറ്റ് രാജ്യങ്ങളില്‍ ആക്രമണം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറയുന്നു.

1986 ല്‍ തീര്‍ഥാടകര്‍ കലാപം അഴിച്ചുവിട്ടതില്‍ അടക്കമുള്ള സംഭവങ്ങള്‍ ഇറാന്റെ ശക്തമായ പിന്തുണയോട് കൂടിയുണ്ടായതാണ്. എണ്ണ വ്യവസായ കോപ്ലക്‌സ് അക്രമിച്ചതിലും, ജുബൈല്‍ സ്വദഫ് കമ്പനിയിലെ അക്രമത്തിനു പിന്നിലും ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള അല്‍ ഹിജാസാണെന്നും ഹജ്ജ് തീര്‍ഥാടകര്‍ വഴി രാജ്യത്ത് സ്‌ഫോടക വസ്തുക്കള്‍ എത്തിക്കാന്‍ നിരന്തരം ഇറാന്‍ ശ്രമിക്കുന്നുവെന്നും സൗദി ആരോപിച്ചു.

പല രാജ്യത്തുമുള്ള നയതന്ത്ര കാര്യാലയങ്ങള്‍ അക്രമിക്കുന്നതിലും ഇറാഖിലും ലബനോനിലും സിറിയയിലും യമനിലും സായുധ സംഘങ്ങള്‍ക്ക് രൂപം നല്‍കിയത് ഇറാനാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അടിച്ചമര്‍ത്തപ്പെട്ടവരെ സഹായിക്കാന്‍ എന്ന വ്യാജേന ഇറാന്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button