Prathikarana Vedhi

മനുഷ്യത്വത്തിനും സഹതാപത്തിനും അപ്പുറത്ത് മത-രാഷ്ട്രീയ ഭീകരതയുടെ ഇരയായി മാറിയ രോഹിത്

ഏകന്തതയുടേയും ശാന്തിയില്ലായ്മയുടേയും ലോകത്തേക്ക് രോഹിതിനെ തള്ളിവിട്ട സൗഹാര്‍ദ്ദങ്ങളും സോഷ്യല്‍ മീഡിയയും വിലപിക്കുമ്പോള്‍

ശ്രീപാര്‍വതി

ആത്മഹത്യ എന്ന വാക്ക് എന്നെങ്കിലും ന്യായീകരിക്കത്തക്കത് ആകുമോ? ഒരിക്കലുമില്ല, ഒരിക്കലും ഒരു ആത്മഹത്യയും ന്യായീകരിക്കാൻ തക്ക കാരണങ്ങൾ തേടുന്നില്ല. അവനവൻ എത്തിച്ചേരുന്ന നിസ്സഹായതയും ഏകാന്തതയും മാത്രമാണ് ഒരുവനെ ആത്മഹത്യ യിലേയ്ക്കു തള്ളി വിടുന്നതിന്റെ അടിസ്ഥാനപരമായ കാരണങ്ങൾ. രോഹിത് വെമുല എന്ന ചെറുപ്പക്കാരൻ യഥാർത്ഥത്തിൽ ആരാണ്, അയാൾ എന്തിനു ആത്മഹത്യ ചെയ്തു എന്ന് ഹുടങ്ങിയ ചോദ്യങ്ങള കുറച്ചു ദിവസങ്ങളായി വാർത്തകളിലെ പ്രമഖ പേജുകളിൽ ചർച്ചകളാകുന്നു, വിവാദങ്ങളാകുന്നു , ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നു , ആരും മൌനം സ്വെകരിക്കുന്നില്ല, പരസ്പരം കുറ്റപ്പെടുത്തൽ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. രോഹിത് എന്ന ഗവേഷ വിദ്യാർത്ഥി ആരോ ആകട്ടെ, അയാള് ആത്മഹത്യ എന്നതും യഥാർത്ഥത്തിൽ വിഷയമാകുന്നുണ്ടോ എന്നതാണ് ചോദ്യം? എന്നാൽ ഒരു സത്യം വിഷമകരമാണ്, കാരണം രോഹിതിന്റെ മരണമല്ല, മരണത്തിൽ നിന്ന് പന്തി വന്ന ചില ചോദ്യങ്ങൾ മാത്രമാണ് വിവാദ വിഷയം.

ഇന്ത്യയിൽ ജാതീയമായ വേർതിരുവുകൾ ഉണ്ടോ? അതിന്റെ ഇരയാണോ രോഹിത് എന്ന ഗവേഷണ വിദ്യാർത്ഥി? രോഹിത്ദളിതൻ ആണെന്നും അല്ലെന്നും നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ അയാൾ സ്വയം താനൊരു ദളിതനാനെന്ന നിലപാടിൽ ഉറച്ചു നിന്നു. അപ്പോൾ രോഹിതിന്റെ ആത്മഹത്യയ്ക്ക് കാരണം ഒരിക്കലും ദളിതാൻ ആണെന്ന പേരിലുള്ള ആരോപണം ആണെന്ന് തോന്നുക വയ്യ. റിബൽ സ്വഭാവമുള്ള തിളയ്ക്കുന്ന രക്തമുള്ള പ്രസ്ഥാനങ്ങളിലെ സജീവ അനുഭാവിയുമായിരുന്നു രോഹിത്. യാക്കൂബ് മേമനെ പോലെ ഒരു വ്യക്തിയെ തൂക്കു ശിക്ഷയിൽ നിന്നു പുറത്തു കൊണ്ട് വരണമെന്ന് വാശി പിടിച്ചവൻ, അതിനു വേണി സമരം ചെയ്തവൻ. അക്കാരണം കൊണ്ട് കോളേജിൽ നിന്നു പുഅതാക്കപ്പെട്ടതിൽ പോലും അവൻ മനസ്സ് കൊണ്ട് ബുദ്ധിമുട്ടിയിരുന്നതായി സങ്കല്പ്പിക്കാൻ ആകില്ല. പിന്നെ എന്താണ് രാഹുലിന്റെ ആത്മഹത്യയുടെ കാരണം? ആത്മഹത്യാ കുറിപ്പിലെ വരികൾക്ക് അപ്പുറം അവൻ അനുഭവിച്ച ഏകാന്തത അതൊന്നു മാത്രമായിരുന്നു ആ മരണത്തിനു കാരണം എന്ന് പറഞ്ഞാൽ അതാണ്‌ സത്യം.

സൈബർ ലോകം അത്ര നിസ്സാരമല്ല. രാഷ്ട്രീയത്തെയും മതത്തെയും മനുഷ്യനിലെയ്ക്ക് അടുക്കി കൂട്ടി ഒടുവിൽ അവനെ അതിലേയ്ക്ക് തളച്ചിടാനും അവന്ടെ ചിന്തകളിലും പ്രവൃത്തികളിലും എന്തിൽ വിശ്വസിക്കുന്നുവോ അത് മാത്രമാക്കി അവനെ മാറ്റി മറിയ്ക്കാനും സൈബര് ലോകത്തിനു കഴിയും. ഇത് തന്നെയാണ് രോഹിതിനെ പോലെ ആയിരക്കണക്കിന് യുവത്വത്തിനു ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്. സൈബര് ലോകം ഒരിക്കലും എകാന്തതയ്ക്കുള്ള മരുന്ന് ആകുന്നില്ലെന്നും മറിച്ചു എകാന്തതയിലെയ്ക്കും ശാന്തി ഇല്ലായ്മയിലേയ്ക്കുമുള്ള അകലം കുറയ്ക്കുകയാണ് സൈബർ അടുപ്പങ്ങളും പ്രവർത്തനങ്ങളും ചെയ്യുന്നതെന്നും രാഹുലിന്റെ ആത്മഹത്യ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇതിൽ ഉള്ള രാഷ്ട്രീയമായ വിലയിരുത്തലുകൾ അറിയാതെയല്ല പറയാൻ ശ്രമിക്കുന്നത്, പക്ഷെ രാഹുലിനെ ഒരു മനുഷ്യനായി വിലയിരുത്താൻ പലരും മറന്നു പോയത് പോലെ.

അയാൾ ഏകാകിയായ ഒരു സഞ്ചാരിയായിരുന്നു. ആത്മഹത്യാ കുറിപ്പിൽ തന്നെ വ്യക്തമായ ഒരു സത്യം വെളിപ്പെടുത്തുന്നത് അയാൾ ദളിത ഇരവാദത്തിന്റെ വക്താവുമായിരുന്നുവെന്നു. ഇന്ത്യയിലെ ദളിത വിഭാഗീയത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്തിനു ഇന്ത്യ എന്ന വലിയ നിലയിലേയ്ക്ക് പോകണം, നമ്മുടെ കേരളത്തിൽ കണ്ണിനു മുന്നിൽ പോലും ആ വിഭാഗീയതയുണ്ട്. രാഷ്ട്രീയ വ്യത്യാസമില്ലാതെ അതിൽ എല്ലാവരും ഭാഗഭാക്കുമാണ്. ആ അവസരത്തിൽ പോലും അത്തരത്തിൽ പ്രവർത്തിക്കുന്നവർ രോഹിതിന്റെ വിഷയത്തിൽ ആത്മഹത്യ രാഷ്ട്രീയവത്കരിക്കാൻ പാടുപെടുന്നത് കാണുമ്പോൾ സഹതാപം മാത്രമേ തോന്നൂ. മാധ്യമങ്ങളും സൈബർ ലോകവും പറയുന്ന കാര്യങ്ങളെ അമിതമായി വിശ്വസിക്കുകയും ലോകം അതിൽ മാത്രമാണെന്ന് കരുതുകയും പിന്നീട് കടന്നു വരുന്ന ഏകാന്തതകളെ സ്വയം പിടിച്ചു നിർത്താൻ കഴിയാതെ വരുകയും ചെയ്യുമ്പോൾ ഉണ്ടായ മാനസിക വിക്ശോഭ നിമിഷത്തെ അതി ജീവിക്കാൻ കഴിയാതെ പോയത് മാത്രമാണ് രോഹിതിന്റെ ആത്മഹത്യ യുടെ കാരണം. അത് പറയുന്നത് രാഷ്ട്രീയമല്ല, മറിച്ച് മനുഷ്യൻ മനുഷ്യനെ തന്നെ തൊട്ടു ജീവിക്കണം എന്നാണു. ഈ വിഷയത്തിൽ ഉള്ള വിഭാഗീയത മറക്കുന്നില്ല, അത് മറ്റൊരു വിഷയവുമാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളും മനുഷ്യരും നിത്യവും അനുഭവിച്ചു കണ്ടും നേരിട്ട് കൊണ്ടുമുരിയ്ക്കുന്ന ദളിതവത്കരണം രാജ്യത്ത് നിന്നു നഷ്ടമാകാൻ , അകറ്റി നിരത്താൻ നൂറ്റാണ്ടുകൾ ഇനിയും വേണ്ടി വന്നേക്കാം. കാരണം രോഹിതിന് വേണ്ടി സംസാരിച്ചവർ പോലും അതെ നിലപാടുകളിൽ പിന്തുടർന്ന് നടക്കുന്നവരുണ്ട്. ഒന്ന് മാത്രം ഒരക്കം, ആത്മഹത്യ ഏകാന്തതയിൽ നിന്നു നിങ്ങളെ രക്ഷപെടുതിയെക്കാം, എന്നാൽ അതിലും ഉണ്ടായിരുന്ന സ്വാർത്ഥത കാണാതെ ഇരുന്നൂടാ… എത്രയോ ആയിരങ്ങൾക്ക് വേണ്ടി ചെയ്യാൻ എന്തൊക്കെയോ ബാക്കി നില്ക്കെ എങ്ങനെ ശരീരം കളഞ്ഞിട്ട് ഏകാന്തതയ്ക്ക് പ്രതികാരം ചെയ്യാൻ പോകാൻ തോന്നും?

ജീവിതം ഇല്ലാതാക്കി സൈബർ ലോകത്തിന്റെ അടിമയാകാതെ മനുഷ്യനെ തിരിച്ചെടുത് സ്വയം മനുഷ്യനാകാൻ പഠിച്ചാൽ ജീവിതം തിരികെ പിടിക്കാം എന്ന് മാത്രം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button