Kerala

വിജിലന്‍സിന് കോടതിയുടെ രൂക്ഷവിമര്‍ശനം

തൃശൂര്‍: ബാര്‍ക്കോഴക്കേസില്‍ വിജിലന്‍സിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥതയും നഷ്ടമായെന്ന് കോടതി വിലയിരുത്തി. ബാര്‍ കോഴക്കേസ് പരിഗണിക്കവേ വിജിലന്‍സിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത് തൃശൂര്‍ വിജിലന്‍സ് കോടതിയാണ്. കോടതി കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ. ബാബുവിനും ബിജു രമേശിനുമെതിരേ കേസെടുത്ത് അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. കോടതിയുടെ വിമര്‍ശനം മന്ത്രിക്കെതിരായ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടപ്പോഴായിരുന്നു.

കോടതി ഉത്തരവിട്ട് പത്ത് ദിവസങ്ങള്‍ക്കകം വിജിലന്‍സിന് ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമായിരുന്നു. കോടതി ചൂണ്ടിക്കാട്ടിയത് ഇത്ര ദിവസം ലഭിച്ചിട്ടും പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ വിജിലന്‍സ് തയ്യാറായിട്ടില്ലെന്നാണ്. കോടതിയെ വിജിലന്‍സ് കൊഞ്ഞനം കുത്തുകയാണോ എന്ന് ചോദിച്ച കോടതി ഒരു മാസത്തിനകം കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഉത്തരവില്‍ പ്രത്യേകം പറയുന്നത് കോടതിയുടെ മേല്‍നോട്ടത്തിലാകണം അന്വേഷണമെന്നാണ്.

വിജിലന്‍സ് കോടതിയെ മണ്ടനാക്കുകയാണോ എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളും പുറത്തു വന്നു. കെ. ബാബുവിന്റെ ആസ്തി പരിശോധിച്ചോയെന്നും പണം നല്‍കിയെന്ന് പറഞ്ഞ ആളെ ചോദ്യം ചെയ്‌തോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളും കോടതി ആരാഞ്ഞു. ലോകായുക്തയില്‍ തെളിവ് കൊടുത്തെന്ന് കരുതി വിജിലന്‍സ് കോടതി അടച്ചുപൂട്ടണമെന്നാണോ പറയുന്നതെന്ന് കോടതി ചോദിച്ചു. കോടതിയില്‍ വിജിലന്‍സ് ആവശ്യപ്പെട്ടത് ദ്രുതപരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും ഒരു മാസം കൂടി സമയം വേണമെന്നുമാണ്. ദ്രുതപരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടത്. കെ. ബാബുവിനെതിരായ ആരോപണം വിജിലന്‍സ് ഒരു തവണ അന്വേഷിച്ചതാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തള്ളിക്കൊണ്ടായിരുന്നു.

shortlink

Post Your Comments


Back to top button