Kerala

കോഴിക്കോട് മിംസ് ഹോസ്പിറ്റലിനെതിരെ ഗുരുതര ആരോപണവുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ

കോഴിക്കോട് മിംസ് ഹോസ്പിറ്റലിനെതിരെ ഗുരുതര ആരോപണം..11 മാസം പ്രായമുള്ള പെന്കുഞ്ഞിന്റെ വായികൂടെ ഒരു മൊട്ടു സൂചി അകത്തു പോകുകയും അത് ശ്വാസ കോശത്തിൽ തറച്ചിരിക്കുകയും വായിലൂടെ കുട്ടി ചുമക്കുംപോഴെല്ലാം രക്തം വരികയും ചെയ്തപ്പോൾ വീടിനടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ മൊട്ടുസൂചി പുറത്തെടുക്കാൻ സാധിക്കാതെ വന്നപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ കുട്ടിയെ പ്രാവേശിപ്പിക്കുകയും ചെയ്തു.

മിംസിൽ ICU വിൽ അഡ്മിറ്റ്‌ ചെയ്തു പിന്നീട് എൻഡോസ്ക്കോപ്പി വഴി സൂചി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്. തുടർന്ന് കുട്ടിയെ ഒരു ഓപ്പറേഷന് വിധേയമാക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു.അതും ഒരു മേജർ സർജറി ആയിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്.ജീവന്‍ വരെ അപകടത്തിലാവുമെന്നും സൂചിപ്പിച്ചു.ഏകദേശം 8 ലക്ഷം മുതൽ 12 ലക്ഷം വരെ ചിലവാകുമെന്നും ഡോക്ടർ പറഞ്ഞതിനെ തുടർന്ന് ബന്ധുക്കളായുള്ള മെഡിക്കൽ രംഗത്ത്‌ ജോലി ചെയ്യുന്നവരുടെ നിർദ്ദേശ പ്രകാരം മിംസിൽ നിന്ന് ഡിസ്ചാർജ് വാങ്ങി ചെന്നൈ അപ്പോളോയിൽ കൊണ്ടുപോകുവാൻ തീരുമാനിക്കുകയായിരുന്നു.

ഡിസ്ചാർജ് ചോദിച്ചപ്പോൾ മിംസിലെ അധികൃതർ മോശമായി പെരുമാറിയെന്നും ആരോപിക്കുന്നു. ചെന്നൈയിൽ അല്ല നിങ്ങൾ അമേരിക്കയിൽ കൊണ്ടു പോയാലും ഓപ്പറേഷൻ അല്ലാതെ വേറെ വഴിയില്ലെന്നും അവർ പറഞ്ഞു. അതുവരെയുള്ള ചികിത്സയുടെ റെഫറൻസ് ലറ്റർ കൂടി കൊടുക്കാൻ തയ്യാറാകാതെ എല്ലാത്തിനും കൂട്ടി 40,000 രൂപ ബിൽ ഇട്ടതായും ബന്ധുക്കൾ ആരോപിക്കുന്നു.

അവരുടെ ലെറ്റര്‍ ഇല്ലാതെ തന്നെ കുട്ടിയെ ഉടനെ വിമാന മാര്‍ഗം ചെന്നയില്‍ എത്തിച്ച്, ആദ്യത്തെ ദിവസം കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ ഇൻഫക്ഷന് മരുന്ന് നല്‍കുകയും പിറ്റേ ദിവസം എൻഡോസ്കോപ്പിയിലൂടെ തന്നെ ശ്വാസ കോശത്തില്‍ നിന്നും സൂചി വിജയകരമായി പുറത്തെടുത്തു കുട്ടി സുഖമായി ഇരിക്കുന്നു എന്നുമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്. ഈ സംഭാം സത്യമാണെങ്കിൽ മെഡിക്കൽ നെഗ്ലൻസ് എന്ന ആക്റ്റ് പ്രകാരം കേസേടുക്കെണ്ടതും ആരോപണം ഉന്നയിക്കപ്പെട്ടവർക്കെതിരെ ആക്ഷൻ എടുക്കേണ്ടതുമാണ്.

 

പൊതു സമൂഹം പ്രതികരിക്കുക ഒരു കുഞ്ഞിന്റെ ജീവന്‍ കൊണ്ട് കളിച്ച നെറികെട്ട ആശുപത്രിയും ചെന്നായ്ക്കലായ ചികിത്സകരെയും ഒട്…

Posted by Kadar Dim Bright on Saturday, January 23, 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button