Technology

ഫെയിസ്ബുക്ക് കായികപ്രേമികള്‍ക്ക് പുതിയ ഫീച്ചറുമായി എത്തുന്നു

ഫെയ്‌സ്ബുക്ക് കായിക പ്രേമികള്‍ക്ക് പുതിയ ഫീച്ചറുമായി എത്തുന്നു. ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചര്‍ സ്‌പോര്‍ട്‌സിനെ റിയല്‍ടൈമായി ഫോളോ ചെയ്യാന്‍ കഴിയുന്ന സ്‌പോര്‍ട്‌സ് സ്‌റ്റേഡിയമാണ്. ട്വിറ്ററില്‍ നേരത്തെ തന്നെ ഇതിന്റെ സമാനമായ ഫീച്ചര്‍ ഉണ്ടായിരുന്നു. ഫെയ്‌സ്ബുക്ക് ഇപ്പോള്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത് ഇതില്‍ മുഖംമിനുക്കലുകള്‍ വരുത്തിക്കൊണ്ടാണ്. ഈ ഫീച്ചറിനുള്ളത് ഒരു കായിക ഇനവുമായോ ഇവന്റുമായോ ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരു സ്ഥലത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യമാണ്. ഐഎസ്എല്‍, ഐപിഎല്‍ പോലുള്ള മത്സരങ്ങള്‍ നടക്കുമ്പോള്‍ ട്വിറ്ററില്‍ സമാനമായ രീതിയില്‍ ലിങ്കുകള്‍ വരാറുണ്ട്. ഫെയ്‌സ്ബുക്ക് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് ഇതേ ആശയം തന്നെയാണ്.

ഈ ഫീച്ചറിന്റെ ഭാഗമായി സുഹൃത്തുക്കളില്‍ നിന്നുള്ള കളിയെക്കുറിച്ചുള്ള പോസ്റ്റുകള്‍, കമന്റുകള്‍, വിദഗ്ധരുടെയും ജേര്‍ണലിസ്റ്റുകളുടെയും അഭിപ്രായങ്ങള്‍, ലൈവ് സ്‌കോര്‍, സ്റ്റാറ്റിസ്റ്റിക്ക്‌സ്, കമന്ററി, കളിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ എന്നിവ ഫെയ്‌സ്ബുക്ക് വഴി ലഭിയ്ക്കും. ഫെയ്‌സ്ബുക്ക് അറിയിച്ചിരിയ്ക്കുന്നത് എന്തെങ്കിലും കളി നടക്കുന്ന സമയത്ത് അതിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ സെര്‍ച്ച് ചെയ്യുന്ന സമയത്ത് ഈ ഫീച്ചറിലേക്കായിരിക്കും ഉപയോക്താക്കള്‍ ഡയറക്ട് ചെയ്യപ്പെടുന്നതെന്നാണ്.

യുഎസില്‍ ഐഫോണ്‍ പതിപ്പുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാക്കുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് യുഎസില്‍ സൂപ്പര്‍ ബൗള്‍ 50 നടക്കാനിരിക്കുന്നത് മുന്നില്‍ കണ്ടാണ്. ഈ ഫീച്ചര്‍ ഇന്ത്യയിലും ലഭ്യമാകുന്നത് ടി20 ലോകകപ്പ് നടക്കുന്ന സമയത്തായിരിയ്ക്കും എന്നാണ് അറിവ്. എന്നാല്‍ ഫെയ്‌സ്ബുക്ക് ഇതിനെപ്പറ്റി ഉറപ്പുകളൊന്നും നല്‍കുന്നില്ല.

shortlink

Post Your Comments


Back to top button