Gulf

ഒമാനില്‍ മലയാളി ദുരൂഹസാഹചര്യത്തില്‍ കുത്തേറ്റ് മരിച്ചു

മസ്ക്കറ്റ്: ഒമാനില്‍ മലയാളിയെ ദുരൂഹസാഹചര്യത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പരവൂര്‍ സ്വദേശി സനല്‍ (50) ആണ് മരിച്ചത്. സോഹറില്‍ ഇദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ ശനിയാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്.

ആഴത്തില്‍ നെഞ്ചിനു പിറകിലായാണ് കുത്തേറ്റത്. ഫ്ലാറ്റിൽ മൽ പിടുത്തവും വഴക്കും നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ട്.ശനിയാഴ്ച ഉച്ചക്ക് ഇദ്ദേഹം താമസിക്കുന്ന കെട്ടിടത്തിനടുത്ത് ചിലരുമായി വാക്കുതര്‍ക്കമുണ്ടായിന്നതായി പറയപ്പെടുന്നു. 20 വര്‍ഷമായി ഇയാള്‍ ഇവിടുത്തെ താമസക്കാരനാണ്. സംഭവത്തിന്‌ ശേഷം ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നവര്‍ ഒളിവിലാണ്.

shortlink

Post Your Comments


Back to top button