Kerala

ബിജെപിയുടെ കൊടികള്‍ നശിപ്പിച്ചവര്‍ പിടിയില്‍

കൊടുങ്ങല്ലൂര്‍: ബിജെപിയുടെ കൊടികളും ബോര്‍ഡുകളും നശിപ്പിച്ച മൂന്നംഗസംഘം അറസ്റ്റില്‍. അറസ്റ്റിലായത് സിപിഎം-എന്‍ഡിഎഫ് സംഘമാണ്. മതില്‍മൂല സ്വദേശി റിയാസ്, കളത്തേരി സ്വദേശി ബാബു, പൂവത്തുംകടവ് ഷിബു എന്നിവരെയാണ് ഞായറാഴ്ച്ച രാത്രി അറസ്റ്റ് ചെയതത്. ശ്രീനാരായണപുരം, മതിലകം പഞ്ചായത്തുകളിലെ ബോര്‍ഡുകളും കൊടികളും കാറില്‍ സഞ്ചരിച്ചു കൊണ്ട് നശിപ്പിച്ച ഇവരെ പോലീസ് പെട്രോളിംഗ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കൂട്ടത്തിലുള്ള ഒരാള്‍ ഓടി രക്ഷപ്പെട്ടു. വിമോചന യാത്രയുമായി ബന്ധപ്പെട്ടു സ്ഥാപിച്ച ബോര്‍ഡുകളാണ് ഇവര്‍ തകര്‍ത്തത്.

ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിയ്ക്കുന്ന ഈ സംഘം പി വെമ്പല്ലൂര്‍ ബോര്‍ഡ് സ്‌കൂളിനു സമീപത്ത് ബിജെപിയുടെ കൊടിമരം പുഴുതെടുത്ത് തൊട്ടടുത്ത പള്ളിയിലേയ്ക്ക് എറിഞ്ഞിരുന്നു. ബിജെപി കൈപ്പമംഗലം മണ്ഡലം പ്രസിഡന്റ് പോണത്ത് ബാബു, ജനറല്‍ സെക്രട്ടറിമാരായ കെ എ മനോജ്, ഷിജു വാഴപ്പള്ളി എന്നിവര്‍ ഇവരെ സിപിഎം സംരക്ഷിയ്ക്കുകയാണെന്നും മാതൃകാപരമായ ശിക്ഷ ഇവര്‍ക്കു നല്‍കണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button