Latest NewsIndia

‘പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കും’: ഭീഷണിയെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിലേയ്ക്ക്

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് എൻഐഎ ഓഫീസിലേയ്ക്ക് ഭീഷണി സന്ദേശം. അജ്ഞാത സന്ദേശം എത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിലാണ്. സംഭവത്തിന് പിന്നാലെ ചെന്നൈ പോലീസ് സൈബർ ക്രൈം വിഭാ​ഗം അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് പുരസവാക്കത്തെ എൻഐഎ ഓഫീസിൽ അജ്ഞാത ഫോൺകോൾ വന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയശേഷം ഉടനെ ഫോൺകോൾ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഹിന്ദിയിലായിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫോൺ വിളിച്ചത് മധ്യപ്രദേശിൽ നിന്നാണെന്ന് വ്യക്തമായി. സംഭവത്തിൽ അന്വേഷണം പുരോമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button