Kerala

കലണ്ടറിൽ പച്ചവെള്ളി: എം.എല്‍.എ ഹംസ വിവാദത്തിൽ

ഒറ്റപ്പാലം: വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന് പിന്നാലെ സി.പി.എം. എം.എല്‍.എ. എം. ഹംസയും പച്ച വിവാദത്തില്‍. എം എല് എ യുടെ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് എം.എല്‍.എ.യുടെ പേരില്‍ വിതരണംചെയ്ത കലണ്ടറില്‍ വെള്ളിയാഴ്ചകള്‍ക്ക് പച്ചനിറം നല്‍കിയതാണ് വിവാദമായത്.പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് വിതരണംചെയ്ത കാര്‍ഡിന്റെ ഒരുവശത്താണ് ‘പച്ചവെള്ളി’ കലണ്ടര്‍ സ്ഥാനം പിടിച്ചത്
. പച്ച ബ്ലൗസും പച്ച ബോര്‍ഡും മുസ്ലിംലീഗിനെതിരെയുള്ള ആയുധമാക്കിയ പാര്‍ട്ടിയുടെ എം.എല്‍.എ. എതിരാളികൾ ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയയിൽ സംഭവം വിവാദമായിരിക്കുകയാണ്. ഇക്കാര്യം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും ഇതിനുപിന്നില്‍ പ്രത്യേകലക്ഷ്യങ്ങള്‍ ഇല്ലെന്നും എം. ഹംസ എം.എല്‍.എ. പ്രതികരിച്ചു.മണ്ണാര്‍ക്കാട്ടുള്ള ഒരു സ്വകാര്യ പ്രസ്സിലാണ് വിവാദകലണ്ടറുള്‍പ്പെടുന്ന കാര്‍ഡ് അച്ചടിച്ചത്.

pachavelli02pachavelli

shortlink

Post Your Comments


Back to top button