India

രാജ്യത്തിന് ആദരം ; മദ്രസകളിൽ ദേശീയ പതാക ഉയർത്തുമെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച്

ഹരിയാന: രാജ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് 1500 ഓളം മസ്ജിടുകളിൽ ദേശീയ പതാക ഉയർത്തുമെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച്. ആര്‍.എസ്‌.എസ്‌ മുതിര്‍ന്ന നേതാവ്‌ ഇന്ദ്രഷ്‌ കുമാര്‍ ഹരിയാനയിലെ പാഞ്ച്‌കുലായ്‌ക്കടുത്തുള്ള റാണി പുരാനിയിലെ മദ്രസയില്‍ ദേശീയ പതാക ഇതിന്റെ ഭാഗമായി ഉയർത്തും. മദ്രസകളിൽ പതാക ഉയർത്തുക മാത്രമല്ല ദേശ ഭക്തി ഗാനം ആലപിക്കുമെന്നും മഞ്ച് പറഞ്ഞു. ചില മുസ്ലിം മേഖലകളില്‍ ഇന്‍സാനിയാത്‌ ജഗാവോ എന്ന പേരില്‍ ഫെബ്രുവരി 18 മുതല്‍ പ്രത്യേക പരിപാടികള്‍ നടത്താനും മുസ്ലീം രാഷ്ട്രീയ മഞ്ചിന് പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button