Life Style

കോഴിക്ക് നല്‍കുന്നത് മനുഷ്യന് കാന്‍സറുണ്ടാക്കുന്ന പദാര്‍ഥമടങ്ങിയ തീറ്റ

കോഴി ഇറച്ചി പ്രീയരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍യാണ് പുറത്തുവന്നിരിക്കുന്നത്. ഇറച്ചിക്കോഴികള്‍ക്ക് നല്‍കുന്ന തീറ്റയില്‍ മനുഷ്യനില്‍ അര്‍ബുദത്തിന് കാരണമാകുന്ന പദാര്‍ഥം അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. കോഴികളില്‍ യു.എസ് ഏജന്‍സിയായ എഫ്ഡിഎ നടത്തിയ പഠനത്തിലാണ് ലോകമെമ്പാടും കോഴികള്‍ക്ക് നല്‍കി വരുന്ന തീറ്റയില്‍ ആഴ്സനിക് എന്ന വസ്തു അടങ്ങിയിരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ അറുപതു വര്‍ഷമായി ആഴ്സനിക് എന്ന വിഷ പദാര്‍ഥം കലര്‍ന്ന ചിക്കനാണ് കോഴി പ്രിയർ കഴിച്ചുകൊണ്ടിരിക്കുന്നതെന്നും എഫ്.ഡി.എ റിപ്പോര്‍ട്ട് പറയുന്നു.

കോഴികള്‍ പെട്ടെന്ന് വളര്‍ന്നു വലുതാകാന്‍ ഹോർമോൺ തീറ്റകളാണ്‌ ലോകം മുഴുവൻ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത് അശാസ്ത്രീയവും പ്രകൃതി വിരുദ്ധവുമായ വളർച്ചയാണ്‌ കോഴികളിൽ ഉണ്ടാക്കുന്നത്. ഈ ഇറച്ചി കഴിക്കുന്നവരിൽ ശരീര സെല്ലുകളുടെ തകർച്ച്ക്കും, ക്രമം തെറ്റിയുള്ള വളർച്ചക്കും വിഘടനത്തിനും കാരണമാകും. കോഴി കര്‍ഷകര്‍ വ്യാപകമായി ഉപയോഗിക്കുന്ന റോക്സാര്‍സോണ്‍ എന്ന തീറ്റയിലാണ് ആഴ്സനിക് കൂടുതലായി കണ്ടുവരുന്നതെന്നും എഫ്.ഡി.എ റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ റോക്സാര്‍സോണ്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഫിസര്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ്. ഇവര്‍ തന്നെ കുട്ടികള്‍ക്കുള്ള വിവിധ വാക്സിനുകളും നിര്‍മ്മിക്കുന്നുണ്ട്.

വര്‍ഷങ്ങളായി പൂഴ്ത്തിവച്ചിരുന്ന റിപ്പോര്‍ട്ടാണ് എഫ്.ഡി.എ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

shortlink

Post Your Comments


Back to top button