Kerala

ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി കേന്ദ്രനേതൃത്വം. അഴിമതി ആരോപിതനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കണമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിര്‍മ്മലാ സീതാരാമന്‍ ആവശ്യപ്പെട്ടു.

അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പര തന്നെയാണ് കേരള ഭരണത്തിനെതിരെ ഉണ്ടായിട്ടുള്ളത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഒരു ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ധനമന്ത്രിയും എക്‌സൈസ് മന്ത്രിയും രാജിവെച്ചു കഴിഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും അഴിമതിയാരോപണത്തില്‍പ്പെട്ടിരിക്കുന്നു.

മുഖ്യമന്ത്രിയെ അഴിമതിക്കാര്യത്തില്‍ പതിനാലു മണിക്കൂര്‍ ചോദ്യം ചെയ്യുന്നത് പോലെയുള്ള ഗുരുതരമായ അവസ്ഥാ വിശേഷമാണ് കേരളത്തിലുള്ളതെന്നും നിര്‍മ്മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button