
ന്യൂദൽഹി : പാകിസ്ഥാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയും തിരിച്ചടി ആരംഭിച്ചു. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും മറ്റ് പ്രധാന നഗരങ്ങളായ ലാഹോറിലും, സിയാൽകോട്ടിലും ഇന്ത്യ വ്യോമാക്രമണം നടത്തി.
പാകിസ്ഥാൻ്റെ മിസൈൽ ആക്രമണത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നൽകിയത്. 15 മിനിട്ടിനുള്ളിൽ തന്നെ ഇന്ത്യ തിരിച്ചടി നൽകിയെന്നാണ് വിവരം. ഇതിൻ്റെ പശ്ചാത്തലത്തിൽ ലാഹോർ, സിയാൽ കോട്ട് , കറാച്ചി എന്നിവിടങ്ങളിൽ പാകിസ്ഥാൻ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ ജമ്മു-കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും പാകിസ്ഥാൻ മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളെല്ലാം ഇന്ത്യൻ സൈന്യം തടഞ്ഞു. കൂടാതെ രാജ്യത്തുടനീളമുള്ള പല അതിർത്തി പ്രദേശങ്ങളിലും വൈദ്യുതി നിർത്തിവച്ചിട്ടുണ്ട്. ആളുകളോട് വീടുകളിലേക്ക് പോകാനും സൈന്യം നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്. പാകിസ്ഥാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഡോവൽ പ്രധാനമന്ത്രി മോദിക്ക് നൽകി. ഇതിനുപുറമെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാനും മൂന്ന് കരസേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി.
ഇന്ന് രാവിലെയും അജിത് ഡോവൽ പ്രധാനമന്ത്രി മോദിയെ കാണാൻ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ഈ കൂടിക്കാഴ്ച ഏകദേശം 50 മിനിറ്റ് നീണ്ടുനിന്നു.
Post Your Comments