
തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം. തുടർന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിൽ ദുരൂഹ സാഹചര്യത്തില്‍ ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ചൊവ്വന്നൂര്‍ മീമ്പികുളത്തിന് സമീപം തൃശൂരില്‍ താമസിക്കുന്ന പുതുക്കുളങ്ങര ബാലഗോപലന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
കുഴിയെടുത്ത് മുടിയ നിലയില്‍ ജഡം കണ്ടതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെയും കുന്നംകുളം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ അയല്‍വാസിയായ ഗൃഹനാഥനാണ് ഒട്ടകത്തിന്റെ ജഡമാണ് കുഴിച്ചിട്ടിട്ടുള്ളതെന്ന് സ്ഥീരികരിച്ചത്.
Post Your Comments