Kerala

സംസ്ഥാനത്ത് തെരുവുയുദ്ധം: പോലീസുകാരും സമരക്കാരും ഏറ്റുമുട്ടല്‍ തുടരുന്നു

തിരുവനന്തപുരം:    മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, സംസ്ഥാനത്തുടനീളം നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാദവും പ്രയോഗിച്ചു. കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചാണ് അക്രമാസക്തമായത്.

തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേയ്ക്ക് നടന്ന മാര്‍ച്ചില്‍ യുദ്ധസമാനമായി.  മാര്‍ച്ചില്‍ പോലീസിനു നേരെ രൂക്ഷമായ കല്ലേറുണ്ടായി. നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയില്‍ പരിക്കേറ്റു.

shortlink

Post Your Comments


Back to top button