Kerala

വീണ്ടും നിലവിളക്ക് വിവാദം

കരിപ്പൂര്‍ : വീണ്ടും നിലവിളക്ക് വിവാദം. കോഴിക്കോട് വിമാനത്താവളത്തിലെ ശിലാസ്ഥാപന വേദിയിലാണ് വീണ്ടും നിലവിളക്കു വിവാദം ഉണ്ടായത്. ഉദ്ഘാടനവേദിയിലെത്തിയ മൂന്ന് ജനപ്രതിനിധികളാണ് നിലവിളക്കു കൊളുത്താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഒടുവില്‍ സംഘാടകര്‍ തന്നെ നിലവിളക്ക് കൊളുത്തുകയായിരുന്നു.

പുതിയ ടെര്‍മിനല്‍ ശിലാസ്ഥാപനവും സൗരോര്‍ജപാനല്‍ സ്ഥാപനവും നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.നിലവിലക്കു കൊളുത്തിയ മന്ത്രി ഗജപതിരാജു കൊളുത്താനുള്ള വിളക്ക് പി.വി. അബ്ദുള്വഹാബിന് കൈമാറി. എന്നാല്‍ അദ്ദേഹം വിളക്കുകൊളുത്താന്‍ തയ്യാറായില്ല.

തുടര്‍ന്ന് ഇ.അഹമ്മദ് എം.പിയെയും കെ.മമ്മുണ്ണി ഹാജി എം.എല്‍.എയെയും വിളക്കു കൊളുത്താന്‍ വിളിച്ചെങ്കിലും അവരും ഒഴിഞ്ഞു മാറി.തുടര്‍ന്ന് വിമാനത്താവള അതോറിറ്റി റീജണല്‍ ഡയറക്ടര്‍ ദീപക് ശാസ്ത്രി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദനന് സ്വീകരണത്തിന് എന്നിവര്‍ ചേര്‍ന്ന് വിളക്കു കൊളുത്തുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button