International

ട്രംപിനെതിരെ ആഞ്ഞടിച്ച് സൗദി രാജകുമാരന്‍

യു.എസ്. പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും സൌദി രാജകുമാരന്‍ അല്‍-വലീദ് ബിന്‍ തലാലും തമ്മിലുള്ള ട്വിറ്റര്‍ പോര് രൂക്ഷമാകുന്നു.

പാപ്പരാകുന്നതില്‍ നിന്ന് രണ്ട് തവണ ട്രംപിനെ താന്‍ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും മൂന്നാമതും തന്റെ സഹായം വേണ്ടി വന്നേക്കുമെന്നും സൗദി രാജകുമാരന്‍ ട്വിറ്ററില്‍ കുറിച്ചു.

ട്രംപ് കഴിഞ്ഞ ദിവസം അല്‍-വലീദും , ഫോക്സ് ന്യൂസ് അവതാരക മേയ്ഗന്‍ കെല്ലിയും ഒന്നിച്ചു നില്‍ക്കുന്ന ‘ഫോട്ടോഷോപ്പ് ‘ ചിത്രം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്ത ശേഷം, അല്‍-വലീദിനെ ഫോക്സ് നെറ്റ്വര്‍ക്കിന്റെ സഹസ്ഥാപകന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതാണ് രാജകുമാരനെ ചൊടിപ്പിച്ചത്.

കിങ്ങ്ഡം ഹോള്‍ഡിംഗിന്റെ സ്ഥാപനകനും സിറ്റി ഗ്രൂപ്പിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയുമാണ്‌ അല്‍-വലീദ്.

നേരത്തെ മുസ്ലിങ്ങളെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെയും അല്‍-വലീദ് രംഗത്തെത്തിയിരുന്നു. ഡൊണാള്‍ഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മാത്രമല്ല അമേരിക്കയ്ക്ക് തന്നെ അപമാനമാണെന്നും യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും അതിനാല്‍ മത്സരത്തില്‍ നിന്നും ട്രംപ് പിന്‍മാറാണമെന്നും അല്‍-വലീദ് ട്വിറ്ററില്‍ പറഞ്ഞിരുന്നു.

ഇതിനോട് ട്രംപ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. വിഡ്ഢിയായ രാജകുമാരന്‍ തന്റെ പിതാവിന്റെ പണമുപയോഗിച്ച് അമേരിക്കന്‍ രാഷ്ട്രീയക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ താന്‍ തെരെഞ്ഞെടുക്കപ്പെട്ടാല്‍ അത് നടക്കില്ലെന്നും ട്രംപ് തിരിച്ചടിച്ചു.

shortlink

Post Your Comments


Back to top button