India

പാക് ചാരനാവാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിക്ക് പാകിസ്ഥാനില്‍ നിന്ന് ഫോണ്‍കോള്‍

പാട്‌ന: പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐയില്‍ ചേരാന്‍ ആവശ്യപ്പെട്ട് ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് പാകിസ്താനില്‍നിന്ന് ഫോണ്‍ കോള്‍. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് മേധാവി ഹാര്‍പീദ് കൗര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്ലസ് ടു വിദ്യാര്‍ത്ഥിയായ മുകേഷ് കുമാറിനാണ് കോള്‍ ലഭിച്ചത്. ആദ്യം മുകേഷ് ഫോണ്‍കോളിനോട് പ്രതികരിച്ചില്ല. വീണ്ടും ഫോണ്‍ കോള്‍ ആവര്‍ത്തിച്ചപ്പോള്‍ മുകേഷ് കാര്യം തിരക്കിയപ്പോള്‍ ഐ.എസ്.ഐയില്‍ ചേരാന്‍ താല്‍പര്യമുണ്ടോയെന്ന് മറുതലയ്ക്കല്‍ നിന്നും ചോദിക്കുകയായിരുന്നു. വന്‍ പ്രതിഫലമാണ് വിദ്യാര്‍ത്ഥിക്കായി അപരന്‍ വാഗ്ദാനം ചെയ്തത്. വാഗ്ദാനം നിരസിച്ച മുകേഷ് ഉടന്‍തന്നെ ഭാബുവ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

പരാതി രഹസ്യാന്വേഷണ വിഭാഗത്തിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും കൈമാറിയതായി ഭാബുവ പോലീസ് മേധാവി വ്യക്തമാക്കി. സ്വദേശികളായ നിരവധി ആളുകളാണ് ചെറിയ ഇടവേളയ്ക്കിടയില്‍ പാകിസ്താനുവേണ്ടി ചാരപ്പണി നടത്തിയതിന് ഇന്ത്യയില്‍ പിടിയിലായിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button