India

സിക്ക: ഇന്ത്യ കമ്മിറ്റിയെ നിയോഗിച്ചു

ന്യൂഡല്‍ഹി:  സിക്ക വൈറസ് ഇന്ത്യയിലെത്താതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഇന്ത്യ കമ്മിറ്റിയെ നിയോഗിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന ആരോഗ്യവിദഗ്ദ്ധരുടെ ഉന്നതതല അടിയന്തര യോഗം സംയുക്ത നിരീക്ഷണ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. കമ്മറ്റി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്ന ഗര്‍ഭിണികള്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കും. മദ്ധ്യ, തെക്കന്‍ അമേരിക്കയില്‍ നിന്നും കരീബിയന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക്  ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ ഡോക്ടറെ അറിയിക്കണം.

വൈറസ് ബാധയുള്ളയാള്‍ക്ക് പനിയുണ്ടെങ്കില്‍ പകരാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്.

shortlink

Post Your Comments


Back to top button