International

മകളെ തടങ്കലിലാക്കി പീഡിപ്പിച്ച മാവോയിസ്റ്റ് നേതാവിന് 23 വര്‍ഷം തടവ്‌

ലണ്ടന്‍: സ്വന്തം മകളെ മൂന്നു ദശാബ്ദമായി തടങ്കലിലാക്കി ലൈംഗിക പീഡനത്തിനിരയാക്കി വന്ന മാവോയിസ്റ്റ് നേതാവിന് 23 വര്‍ഷം തടവ്‌ ശിക്ഷ. ഇന്ത്യന്‍ വംശജനായ കോമ്രേഡ് ബാല എന്ന അരവിന്ദ് ബാലകൃഷ്ണന്‍ (75) നെയാണ് സൗത്ത് വാര്‍ക് ക്രൌണ്‍ കോടതി ശിക്ഷിച്ചത്.

തടവില്‍ വയ്ക്കല്‍, മാനഭംഗം, ലൈംഗീക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷിച്ചത്. 30 വര്‍ഷത്തിനിടെ അനുയായികളായ രണ്ട് സ്ത്രീകളെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.

മകള്‍ കാറ്റി മോര്‍ഗന്‍-ഡേവിസ്
മകള്‍ കാറ്റി മോര്‍ഗന്‍-ഡേവിസ്

ചിറക് അരിയപ്പെട്ടു കൂട്ടില്‍ അടച്ച കിളിയെപ്പോലെയാണ് വീട്ടില്‍ കഴിഞ്ഞിരുന്നതെന്ന് ഇയാളുടെ മകള്‍ കാറ്റി മോര്‍ഗന്‍-ഡേവിസ് കോടതിയോട് പറഞ്ഞു. പിതാവിനെ വീട്ടിലാരും വിമര്‍ശിക്കാന്‍ സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം സ്റാലിനെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും 33 കാരിയായ പെണ്‍കുട്ടി പറഞ്ഞു.

അരവിന്ദ് ബാലകൃഷ്ണന്‍ മകളെ തടങ്കലിലാക്കി പീഡിപ്പിച്ചിരുന്ന മുറി.
അരവിന്ദ് ബാലകൃഷ്ണന്‍ മകളെ തടങ്കലിലാക്കി പീഡിപ്പിച്ചിരുന്ന മുറി

shortlink

Post Your Comments


Back to top button