
പത്തനംതിട്ട: പത്തനംതിട്ടയില്‍ 14 വയസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നിയില്‍ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗര്‍ഭം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ലാബ് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 7 ആഴ്ച ഗര്‍ഭിണിയാണ് എട്ടാം ക്ലാസുകാരി.
വയറ് വേദനയെ തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടി ഗര്‍ഭിണിയായെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്റ്റേഷനില്‍ വിവരം കിട്ടിയതിന് പിന്നാലെ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെത് വരുകയാണ്. കുട്ടിക്ക് കൗണ്‍സലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ലാബ് അധികൃതര്‍ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ റാന്നി ഡിവൈഎസ്പി അടക്കമുള്ളവര്‍ ഇടപെട്ട നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.
Post Your Comments