Life Style

വിവാഹത്തിനൊരുങ്ങുകയാണോ? എങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കു

വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവരാണോ നിങ്ങള്‍?. വിവാഹ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടേയും തെരെഞ്ഞടുപ്പിനു മുന്‍പ് ചിന്തക്കേണ്ട കുറച്ച് കാര്യങ്ങളാണിവിടെ.

മികച്ച പാതിയെ കണ്ടെത്തുന്നതും ആര്‍ഭാടമായ ഹണിമൂണ്‍ ആഘോഷങ്ങളും പോലെ അത്ര സുഖകരമായിരിക്കില്ല ചിലപ്പോഴൊക്കെ മുന്നോട്ടുള്ള ജീവിതം. നല്ലൊരു ദാമ്പത്യത്തിന് സ്ഥിരമായ പരിശ്രമവും സഹിഷ്ണുതയും ആവശ്യമാണ്. മുന്നില്‍ക്കാണുന്ന വെല്ലു വിളികള്‍ തരണം ചെയ്ത് മുന്നോട്ടു പോകുക.

സന്തോഷകരമായ ജീവിതത്തിനു വെണ്ട തയ്യാറെടുപ്പിനിടയില്‍ മനസ്സിലാക്കേണ്ട ഒരു കാര്യം വിവാഹ ബന്ധം ചിലപ്പോഴൊക്കെ സങ്കീര്‍ണ്ണവും ദുരിത പൂര്‍ണവുമാകാം. എത്രയൊക്കെ ഭ്രാന്തമായി പങ്കാളിയെ സ്‌നേഹിച്ചാലും ഇടയ്‌ക്കെങ്കിലും എല്ലാം വിട്ട് സമാധാനം ലഭിക്കുന്ന എങ്ങോട്ടെങ്കലും ഓടിപ്പോകണമെന്ന് തോന്നുന്ന സാഹചര്യങ്ങള്‍ ഉണ്ടായെന്നു വാരാം, അത് സ്വാഭാവികം മാത്രമാണ്.

ദാമ്പത്യം നന്നായി മുന്നോട്ടു പോകാന്‍ ഉത്തരവാദിത്തങ്ങളും പങ്കാളികള്‍ ഒരേപോലെ പങ്കു വെയ്ക്കണം. പരസ്പര ധാരണയും തുല്യ പങ്കാളത്തവും ഏറെ പ്രധാനപ്പെട്ടതാണ്. നല്ല ദാമ്പത്യത്തിന്റെ ക്രെഡിറ്റ് ഇരുവര്‍ക്കും ഒരേപോലെ അവകാശപ്പെട്ടതാണ്.

നിങ്ങളുടെ സന്തോഷം തീരുമാനിക്കുന്നത് നിങ്ങള്‍ തന്നെയാണ്. പെര്‍ഫക്റ്റ് വിവാഹം എന്നൊന്നില്ല. വിവാഹ ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക. ചെറിയ കാര്യങ്ങളിലെ വലിയ ചിരി ജീവിതത്തില്‍ പ്രധാനമാണ്.

shortlink

Post Your Comments


Back to top button