ന്യൂഡല്‍ഹി: സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് ഡല്‍ഹിയില്‍ വെച്ച് 1.10 കോടി രൂപ കോഴ കൈമാറിയെന്ന സരിതാ നായരുടെ മൊഴി ശ്രദ്ധയില്‍പ്പെട്ടുവെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്ന വിഷയം പരിശോധിച്ച് വരികയാണെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ്.ബസ്സി അറിയിച്ചു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഡല്‍ഹി ചാന്ദ്നി ചൗക്കിലെ ഷോപ്പിംഗ് മാളിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് 1.10 കോടി രൂപ കൈമാറിയെന്ന് സരിതാ നായര്‍ സോളാര്‍ കമ്മീഷന് മൊഴി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രിയെ പ്രതി ചേര്‍ക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
Post Your Comments