India

അമീര്‍ഖാന് വീണ്ടും തിരിച്ചടി സ്നാപ്ഡീലും അമീറിനെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും നീക്കി

ന്യൂഡെല്‍ഹി:ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്നാപ്പ്ഡീല്‍ നടന്‍ അമീര്‍ഖാനെ തങ്ങളുടെ ബ്രാന്‍ഡ്അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി. സ്നാപ് ഡീലിന്റെ ‘ദില്‍ കി ഡീല്‍’എന്ന പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് അമിര്‍.അമീര്‍ഖാനുമായുള്ള കരാര്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി പുതുക്കാമായിരുന്നുവെങ്കിലും വേണ്ടെന്നാണ് തീരുമാനമെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ ടൂറിസം പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന്് അമിര്‍ ഖാനെ മാറ്റിയിരുന്നു.രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന അസഹിഷ്ണുതയില്‍ വലിയ ആശങ്കയുണ്ടെന്നും രാജ്യം വിട്ടുപോകുന്നതിനെ കുറിച്ച് ഒരു ഘട്ടത്തില്‍ ഭാര്യ കിരണ്‍ റാവു ആലോചിച്ചിരുന്നുവെന്നും ഉള്ള അമിറിന്റെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button