Kerala

ബീഹാറിലെ പീഡനക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം : ബീഹാറിലെ പീഡനക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് പിടിയില്‍. അനര്‍ജിത്ത് ദാസിനെ (31)യാണ് കമ്മീഷണറുടെ സ്‌ക്വാഡിലെ എ.സി. റഷീദ് ഇന്നലെ പിടികൂടിയത്. ബീഹാറില്‍ നിന്നും ഒളിവിലെത്തി തിരുവനന്തപുരത്തു സേവിയറ്റ് സാംസ്‌കാരിക കേന്ദ്രത്തിനു മുന്‍ വശത്ത് പാന്‍പരാഗ് കച്ചവടം നടത്തുകയായിരുന്നു ദാസ്.

ബീഹാറില്‍ പതിനാലുകാരി പെണ്‍കുട്ടിയെ 2012-ലാണ് ഇയാള്‍ പീഡിപ്പിച്ചത്. ബീഹാറില്‍ നിന്നും എത്തിയ ടൂറിസ്റ്റുകള്‍ യാദൃച്ഛികമായി ഇയാളെ കാണുകയും അക്കാര്യം അവര്‍ കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടാനുള്ള ദൗത്യം ഡി.സി.ആര്‍. ബി.എ.സി. റഷീദ് ഏറ്റെടുത്തു.

തുടര്‍ന്ന് ബീഹാര്‍ പോലീസുമായി ബന്ധപ്പെട്ട് പ്രതിയുടെ രേഖാ ചിത്രവും ഫോട്ടോയും വാട്ട്‌സ്അപ്പിലൂടെ വരുത്തി പ്രതിയാണെന്ന് ഉറപ്പുവരുത്തി. ഉടന്‍ തന്നെ ദാസിന്റെ അടുക്കലെത്തി പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് കുതറി ഓടാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് ബീഹാര്‍ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button