
കോട്ടയം: കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. കറുകച്ചാലില്‍ വാടകയ്ക്ക് താമസിക്കുന്ന നീതുവാണ് മരിച്ചത്. ആണ്‍ സുഹൃത്തായ അന്‍ഷാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നീതുവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയതാണെന്ന് സംശയം. ഭര്‍ത്താവുമായുള്ള നീതുവിന്റെ വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് മരണം.
വഴിയിലൂടെ നടന്നു പോയിരുന്ന നീതുവിനെ ഒരു ഇന്നോവ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടത് എന്നാണ് വിവരം. വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്. ഇന്നോവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ അതൊരു വാടകയ്ക്കെടുത്ത വാഹനമാണെന്ന് മനസിലായി. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് മരിച്ച നീതുവിന്റെ ആണ്‍സുഹൃത്തിലേക്ക് എത്തി നില്‍ക്കുന്നത്. കസ്റ്റഡിയിലെടുത്ത അന്‍ഷാദിനെ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments