
ന്യൂഡല്‍ഹി : രാജ്യത്ത് മോക്ഡ്രില്‍ ആരംഭിച്ചു. ആക്രമണ സാഹചര്യം നേരിടാനുള്ള പരിശീലനത്തിന്റെ ഭാഗമാണിത്. 30 സെക്കന്‍ഡ് വീതം മൂന്നു തവണ സൈറണ്‍ മുഴങ്ങി. 4.02 മുതല്‍ 4.30 വരെയാണ് മോക് ഡ്രില്‍. 120 ഡെസിബെല്‍ ആവര്‍ത്തിയുള്ള ശബ്ദമാണ് മുഴങ്ങിയത്.
സുരക്ഷിതമാണെന്ന അറിയിപ്പുമായി ചെറിയ സൈറണും മുഴങ്ങും. യുദ്ധ സാഹചര്യത്തെ നേരിടാന്‍ വിവിധ സേനകള്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. കേരളത്തില്‍ 126 കേന്ദ്രങ്ങളിലാണ് മോക് ഡ്രില്‍ നടത്തുന്നത്. മോക് ഡ്രില്‍ സമയത്ത് അനുവര്‍ത്തിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ അധികൃതര്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.
Post Your Comments