
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ലോകം തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കരുതെന്ന് ഓപ്പറേഷന്‍ സിന്ദൂറിന്റെ ചിത്രത്തിനൊപ്പം ജയശങ്കര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
അതേസമയം, ആക്രമണത്തിനുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കന്‍ സഹമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയുമായ മാര്‍ക്കോ റൂബിയോയുമായി സംസാരിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഭീകരര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും സഹായം ചെയ്യുന്നവര്‍ക്കുമെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ നീക്കം നടത്തിയെന്ന് ഇന്ത്യ അറിയിച്ചതായി എംബസി പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments