Gulf

ഷാര്‍ജയില്‍ ശ്രദ്ധയാകര്‍ഷിച്ച് യോഗ വേവ്

ഷാര്‍ജ: ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഷാര്‍ജയില്‍ മാരത്തോണ്‍ യോഗ പരിപാടിയായ യോഗ വേവ് നടന്നു. ഷാര്‍ജ സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഗ്രൗണ്ടില്‍ നടന്ന യോഗ വേവില്‍ മൂവായിരത്തിലേറെ പേര്‍ പങ്കെടുത്തു.

പുകയില, മദ്യം, മയക്കുമരുന്ന് മുതലായ ലഹരി വസ്തുക്കള്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ സ്വതന്ത്ര എന്ന സന്നദ്ധസംഘടനയാണ് യോഗ വേവ് സംഘടിപ്പിച്ചത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, എഫഒഐ ദുബായ്, സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റി കോളേജ് എന്നിവയുടെ സഹകരണവും പരിപാടിക്കുണ്ടായിരുന്നു.

രാവിലെ 7.30ന് ആരംഭിച്ച മാരത്തോണ്‍ യോഗയില്‍ സുഖാസന, ശവാസന, മകരാസന എന്നീ യോഗാസനങ്ങള്‍ ഒന്നിന് പിറഖെ ഒന്നായി അവതരിപ്പിച്ചു. ഗള്‍ഫ് മേഖലയില്‍ ഇത് നല്ലൊരു തുടക്കമാണെന്നും ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ യോഗ വേവ് സഹായകരമാണെന്നും യോഗയ്ക്ക് എത്തിയവര്‍ പ്രതികരിച്ചു.

ഗായകന്‍ പത്മശ്രീ ഡോ.കെ.ജെ.യേശുദാസ് മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button