Kerala

ചാല മാര്‍ക്കറ്റിന് സമീപം തീപിടിത്തം

തിരുവനന്തപുരം: ചാല മാര്‍ക്കറ്റിന് സമീപം തീപിടിത്തം.ചാല മരപ്പാലം റോഡില്‍ പൂട്ടിക്കിടക്കുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച രാത്രി വി.എസ്.സ്റ്റോഴ്‌സിന്റെ ഉടസ്ഥതയിലുള്ള ഗോഡൗണില്‍ രാത്രി 10.30 ഓടെയാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി ഒരുമണിക്കൂറിനകം തീ അണച്ചു.

കനറ ബാങ്ക് ജപ്തി നടപടികള്‍ക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് പൂട്ടിക്കിടക്കുകയായിരുന്ന വേലായുധന്‍പിള്ള ആന്റ് സണ്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തീ പിടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button